മരം വെട്ടുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
മാള: മരം വെട്ടുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപറസിൽ പരേതനായ ലോനപ്പന്റെ മകൻ ജോമ്പി ( 48 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മരം വെട്ടിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ജോമ്പിയെ ഉടനെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് പള്ളിയിൽ
Leave A Comment