പ്രാദേശികം

167 മില്ലീമീറ്റർ: പുത്തൻചിറയിൽ ഇന്നലെ ലഭിച്ചത് റെക്കോർഡ് മഴ, മാളയിൽ 84

മാള : പുത്തൻചിറയിൽ ഇന്നലെ ലഭിച്ചത് റെക്കോർഡ് മഴ. 167 മില്ലി മീറ്റർ മഴയാണ് ഇന്നലെ പുത്തൻചിറയിൽ മാത്രം രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിൽ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായാണ്.

രണ്ടായിരാമാണ്ടു മുതൽ കഴിഞ്ഞ 22 വർഷത്തെ കണക്കുകളിൽനിന്നും മനസ്സിലാക്കുന്നത് ഡിസംബറിൽ ലഭിക്കുന്ന പ്രതിദിന റെക്കോർഡ് മഴയെന്നാണ്.

ഇന്ന് (12-12-2022) രാവിലെ 7 മണിക്ക് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂറിൽ പുത്തൻചിറയിൽ ലഭിച്ച മഴയുടെ അളവാണത്.

 2016 ഡിസംബറിൽ ഒരുദിവസം 52 മില്ലീമീറ്റർ മഴ ലഭിച്ചതാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഡിസംബർ മാസത്തിൽ ലഭിച്ച കൂടിയ പ്രതിദിന മഴയളവ്.

തൊട്ടടുത്ത മാളയിൽ 84 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ . കൊരട്ടിയിൽ 134 മില്ലീമീറ്റർ മഴ ലഭിച്ചു.തൃശൂർ കുട്ടനെല്ലൂരിൽ 88 മില്ലീമീറ്ററും  കണ്ടശ്ശാംകടവിൽ 77 മില്ലീമീറ്ററും മഴ ലഭിച്ചതായി റിപ്പോർട്ടു ചെയ്യുന്നു.

ഇന്നലെയും സാമാന്യം നല്ല മഴയാണ് ലഭിച്ചത്.ഇന്നലെ രാവിലെ ലഭിച്ച കണക്കുകൾ പ്രകാരം പുത്തൻചിറയിൽ 75 മില്ലീമീറ്ററും മാളയിൽ 64 മില്ലീമീറ്ററും കൊരട്ടിയിൽ 53 മില്ലീമീറ്ററും കുട്ടനെല്ലൂരിൽ 35 മില്ലീമീറ്ററും കണ്ടശ്ശാംകടവിൽ 37 മില്ലീമീറ്ററും മഴ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മഴ രണ്ടു ദിവസം കൂടി തുടരാം.
നിമ്പോസ്ട്രാറ്റസ് മേഘങ്ങൾ അധികം രൂപപ്പെടുന്നതിനാൽ ഒരിടത്തു മാത്രം കേന്ദ്രീകരിക്കാതെ പരക്കെ മഴ പെയ്യാം. ആകാശം മേഘാവൃതമായിരിക്കും.

Leave A Comment