സി.പി.ഐ. തൃശൂർ ജില്ലാ സമ്മേളനം: നാളെ പതാകദിനം
തൃപ്രയാർ : സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ പതാകദിനം പി. കൃഷ്ണപിള്ള ദിനമായ വെള്ളിയാഴ്ച ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു.
ജില്ലയിലെ പാർട്ടി അംഗങ്ങളുടെ വീടുകളിലും തിരഞ്ഞെടുക്കപ്പെട്ട സ്മാരക കേന്ദ്രങ്ങളിലും ബ്രാഞ്ച് ഘടകങ്ങളിലുമായി പതിനായിരം കേന്ദ്രങ്ങളിൽ പതാക ഉയർത്തും. രാവിലെ ഏഴുമുതൽ പത്തുവരെയാണ് പതാക ഉയർത്തുക.
Leave A Comment