സി.ആർ. മാധവന്റെ നിര്യാണത്തിൽ അനുശോചിച്ചു
പൊയ്യ : കുടുംബി സമുദായ നേതാവായിരുന്ന സി.ആർ. മാധവന്റെ നിര്യാണത്തിൽ കെ.എസ്.എസ്. പൊയ്യ ശാഖ അനുശോചനം രേഖപ്പെടുത്തി. ശാഖ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി കെ.ആർ. മനോജ്‌കുമാർ, വാർഡംഗം എ.എസ്. വിജീഷ്, കെ.എസ്.എസ്. താലൂക്ക് പ്രസിഡന്റ് ദിലീപ്, സെക്രട്ടറി മനു, ട്രഷറർ രവീന്ദ്രനാഥ്, കെ.പി. ഗോപാലകൃഷ്ണൻ, അംബിക, രഞ്ജിത രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment