പ്രാദേശികം

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് കത്തിനശിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് കത്തിനശിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് നാല് മണിയോടെ കോട്ടപ്പുറം രണ്ടാം പാലത്തിന് മുകളിലായിരുന്നു സംഭവം. മുനമ്പം സ്വദേശി ഏലസപ്പറമ്പിൽ അജിലിൻ്റെ ബുള്ളറ്റാണ് കത്തി നശിച്ചത്.

 അജിലും ഭാര്യയും
യാത്ര ചെയ്യുന്നതിനിടയിൽ ബുള്ളറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിറുത്തുകയായിരുന്നു.തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി.ബി സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്ദീപ്, സൂരജ്, ഉല്ലാസ്, വിഷ്ണു ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘം തീയണച്ചു.

Leave A Comment