കൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടത്തിൽ സ്ഥാനാർത്ഥിക്ക് പരിക്ക്
കൊടുങ്ങല്ലൂർ : സ്കൂട്ടർ അപകടത്തിൽ സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. എറിയാട് ഗ്രാമപഞ്ചാത്തിലെ അഴീക്കോട് ജെട്ടി വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ.വി. വേണുവിനാണ് അപകടത്തിൽ പരിക്കേറ്റത്. വേണുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മഞ്ഞനപ്പള്ളി പരിസരത്തുവെച്ചായിരുന്നു അപകടം.
ഒരുവോട്ടറെ കണ്ടു മടങ്ങും വഴി റോഡിലെ ഹബ്ബിൽ കയറിറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു.
Leave A Comment