പാറക്കുളത്തില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാലക്കുടി: പാറക്കുളത്തില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നായരങ്ങാടി പൂവ്വത്തിങ്കല്‍ വീട്ടില്‍ വേലായുധന്റെ മകന്‍ ഷൈജു(50)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്.
പെയിന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലെത്തിയ ഷൈജു വീട്ടുകാരുമായി വഴക്കിട്ട് സ്‌കൂട്ടറില്‍ പുറത്തുപോയതായും പറയുന്നു.
രാവിലെ നടത്തിയ തെരച്ചിലില്‍ കുളത്തിന് സമീപം ചെരിപ്പ്, മൊബൈല്‍ ഫോണ്‍, സ്‌കൂട്ടര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
നായരങ്ങാടി സ്വദേശി ജോയ് തെക്കേത്തലയുടെ ഉടമസ്ഥതയിലുള്ളതാണ് പാറകുളം. 11മീറ്റര്‍ ആഴത്തില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
Leave A Comment