മാളയിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയോട് ചേർന്ന് ഇടിച്ചു കയറി അപകടം
മാള: മാളയിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയോട് ചേർന്ന ഫുട്ട് പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഡ്രൈവർ അടക്കം രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് . മാള ടൗണിൽ കൊടകര കൃഷ്ണൻകോട്ട ദേശീയ പാതയിൽ സിനഗോഗിന് സമീപം ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം .
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം . അപകടത്തിൽ കാറിന്റെ മുൻ ഭാഗം ഭാഗികമായി തകർന്നു . മാള പോലീസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment