പ്രാദേശികം

മാള സർക്കാർ ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാള: മാള കെ . കരുണാകരൻ സ്‌മാരക സിഎച്ച് സിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 

ഡയാലിസിസ് ടെക്‌നീഷ്യൻ - യോഗ്യത- ഡയാലിസിസ് ടെക്‌നോളജിയിൽ അംഗീകൃത ഡിപ്ലോമയും പ്രവൃത്തി പരിചയവും

2 ഹോസ്പിറ്റൽ അറ്റൻഡന്റ്  ഗ്രേഡ് 2-യോഗ്യത - പത്താം ക്ലാസ്സ് 

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം 2026 ജനുവരി 27ന്  രാവിലെ 10.30ന് വലിയപറമ്പിലുള്ള മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ മാള ബ്ലോക്ക് പഞ്ചായത്തിന്റെ 0480-2890398 നമ്പറിൽ  ബന്ധപ്പെടുക

Leave A Comment