പ്രാദേശികം

കുഴിക്കാണിയിൽ ആക്രി കടക്ക് തീ പിടിച്ചു

കൊടകര:കൊടകര കുഴിക്കാണിയിൽ ആക്രി കടക്ക് തീ പിടിച്ചു. ഇന്നലെ  രാത്രി 8 മണിയോടെയാണ് സംഭവം.  പുതുക്കാട് നിന്ന് അഗ്നി രക്ഷ സേനയുടെ രണ്ട് വണ്ടികളും ചാലക്കുടിയിൽ നിന്ന് ഒരു വണ്ടിയും  എത്തി തീ അണച്ചു. അത്യാഹിതങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് കൊടകര പോലിസ് പറഞ്ഞു. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ, നോർത്ത് ലോക്കൽ സെക്രട്ടറി കെ. വി നൈജോ, കൊടകര പോലിസ് എന്നിവർ സ്ഥലത്തെത്തി.

Leave A Comment