കയ്പമംഗലത്ത് മത്സ്യ തൊഴിലാളിയുടെ വീട് കത്തി നശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് സംശയം
കൊടുങ്ങല്ലൂർ: കയ്പമംഗലത്ത് മത്സ്യ തൊഴിലാളിയുടെ വീട് കത്തി നശിച്ചു. കയ്‌പമംഗലം വെസ്റ്റ് ഡോക്ടർ പടിക്ക് പടിഞ്ഞാറ് പോണത്ത് വിജീഷിൻ്റെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.അയൽവാസികളും നാട്ടുകാരും ചേർന്നാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടികയിൽ നിന്ന് ഫയർഫോഴ്‌സും എത്തിയിരുന്നു.
Leave A Comment