പ്രാദേശികം

' പഴയ പ്രഖ്യാപനങ്ങൾ എന്തായി?' കൊടുങ്ങല്ലൂർ എം എൽ എയെ ചോദ്യം ചെയ്ത് എ എ അഷ്‌റഫ്‌

മാള : 2023 - 24 വർഷത്തെ ബജറ്റിൽ കൊടുങ്ങല്ലൂരിന്റെ വികസനത്തിന് 27 കോടിയിൽ പരം സംഖ്യ അനുവദിച്ചിരിക്കുന്നുവെന്ന വാർത്ത ജനങ്ങളെ പമ്പര വിഡ്ഡികളാക്കുന്ന വീമ്പിളക്കലിന്റെ തനിയാവർത്തനമെന്ന് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എ എ അഷ്‌റഫ്‌. തന്റെ ഫേസ് ബുക്ക്‌ പേജിലാണ് എ എ അഷ്‌റഫ്‌ ബജറ്റിലെ കൊടുങ്ങല്ലൂർ എം എൽ എയുടെ തുക നീക്കിയിരിപ്പിനെ ചോദ്യം ചെയ്യുന്നത്. പൂപ്പത്തിയിലെ ചക്ക ഫാക്ടറിയിൽ 20 രൂപ ദിവസ വാടകക്കെടുത്ത ഉരുളിയിൽ കായ വറക്കുന്ന ദയനീയകാഴ്ചയാണ് എന്നും ഡി സി സി സെക്രട്ടറി പരിഹസിക്കുന്നു. 



എ എ അഷ്‌റഫിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം

2023 - 24 വർഷത്തെ ബജറ്റിൽ കൊടുങ്ങല്ലൂരിന്റെ വികസനത്തിന് 27 കോടിയിൽ പരം സംഖ്യ അനുവദിചിരിക്കുന്നുവെന്ന വാർത്ത ജനങ്ങളെ പമ്പര വിഡ്ഡികളാക്കുന്ന വീമ്പിളക്കലിന്റെ തനിയാവർത്തനമെന്ന് പറയാതെ വയ്യ. അന്തം കമ്മികൾ പോലും അന്തം വിടുന്ന വല്ലാത്തൊരു വിഴുപ്പ് തന്നെ.

      കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണത്തിന്റെ പിറ്റെ ദിവസത്തെ പത്രങ്ങളിൽ തട്ടി വിട്ട പ്രഖ്യാപനങ്ങൾ കൊടുങ്ങല്ലൂരിലെ പത്ര പ്രതിനിധികൾ ഒന്ന് തപ്പി നോക്കണം.എന്നിട്ടു വേണം ഇത്തവണത്തെ പ്രഖ്യാപനങ്ങൾ അച്ചടിച്ചിറക്കാൻ, എന്നൊരപേക്ഷയുണ്ട്.

          2022 - 23 വർഷത്തിൽ കഴിഞ്ഞ തവണ പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല എന്നതാണ് സത്യം. ഇടതുപക്ഷ അനുകൂല പത്രങ്ങളെങ്കിലും ഇതിനുത്തരം തരണം. 20 രൂപ ദിവസ വാടകക്കെടുത്ത ഉരുളിയിൽ കായ വറക്കുന്ന ദയനീയകാഴ്ചയാണ് പൂപ്പത്തിയിലെ ചക്ക ഫാക്ടറിയിൽ നടക്കുന്ന ഉൽപ്പാദനം. കുഴൂരിലെ കോഴി തീറ്റ ഫാക്ടറിയും, ബൊട്ടാണിക് ഗാർഡനും വികസിച്ച് വികസിച്ച് ഇല്ലാതായി കൊണ്ടിരിക്കുന്നു. പൊതു മരാമത്തു റോഡുകളുടെ സ്ഥിതി കഷ്ടം. എംഎൽഎ കൊണ്ടുവന്ന ഒരു ഫ്ലെഡ് വർക്കു പോലും ഈ വർഷം നടന്നു കണ്ടിട്ടുണ്ടോ?

Leave A Comment