കൊടുങ്ങല്ലൂരിൽ കാനയിൽ വീണ് കാൽനടയാത്രക്കാരിക്ക് പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക്. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.
കൊടുങ്ങല്ലൂർ ദേശീയപാതയ്ക്ക് സമീപം വടക്കേനടയിലെ പോനാക്കുഴി ബിൽഡിങ്ങിന് മുൻവശമാണ് അപകടം നടന്നത്. നടന്നുവരികയായിരുന്ന യുവതി പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയപ്പോൾ ആണ് കാനയിലേക്ക് വീണത്. ഉച്ചയോടെയാണ് അപകടമുണ്ടായത്.
നാട്ടുകാരും വ്യാപാരികളും ചേർന്നാണ് യുവതിയെ പിടിച്ചു കയറ്റിയത്. പിന്നീട് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എത്തി കാനമൂടി.
Leave A Comment