മിന്നൽ പരിശോധന: 14 സ്കൂൾ ബസുകളിൽ മതിയായ സംവിധാനമില്ല
ആലുവ: വിദ്യാലയങ്ങളിൽ മോട്ടോർ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ മേഖലയിലെ 14 സ്കൂൾ ബസുകളിൽ നിയമം അനുശാസിക്കുന്ന രീതിയിൽ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടെത്തി. 68 വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് 14 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സ്പീഡ് ഗവേണർ, ഹാൻഡ്ബ്രേക്ക് എന്നിവ ഇല്ലാതെ സർവീസ് നടത്തുക, ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിശമന യന്ത്രം എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കെതിരേയും കേസുണ്ട്. ആലുവ ജോയിന്റ് ആർടിഒ ബി. ഷെഫീക്ക്, കെ.ജി. ബിജു, കെ.എസ്. സമീഷ്, കെ.എം. രാജേഷ്, ജസ്റ്റിൻ ഡേവിസ്, സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.
Leave A Comment