ഹോട്ടലുടമയെ ഗുണ്ടകൾ ആക്രമിച്ചു; കോണത്തുകുന്നിൽപോലീസിനെതിരെ വ്യാപാരികൾ
കോണത്തുകുന്ന്: കോണത്തുക്കുന്നിലെ ഹോട്ടൽ വ്യാപാരിയെ ഒരു സംഘം ഗുണ്ടകൾ ആക്രമിച്ചതായി പരാതി. ഇന്നലെ രാതിയിലാണ് സൗപർണിക ഹോട്ടൽ ഉടമ സുരേന്ദ്രൻ സ്ഥാപനം പൂട്ടി വീട്ടിൽ പോകുന്ന വഴി ഒരു കുട്ടം ഗുണ്ടകൾ തടഞ്ഞു നിർത്തി മാരകമായി മർദ്ധിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോണത്തുകുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കുറച്ച് കാലമായി പ്രദേശത്ത് വ്യാപാരികൾക്കെതിരെ ആക്രമണം പതിവാണെന്ന് നേതാക്കൾ പറഞ്ഞു.
രണ്ട് മാസം മുമ്പ് എം ഡി കൺവൻഷൻ സെൻ്ററിൻ്റെ മുൻവശം കച്ചവടം നടത്തുന്ന വ്യാപാരിയുടെ കഴുത്തിന് കത്തി വച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഭയരഹിതമായി വ്യാപാരം ഭയരഹിതമായി നടത്താൻ അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയാവശ്യമാണ്. പ്രതികളേ ഉടനെ പിടികൂടി മാത്യകപരമായ ശിക്ഷ നൽകണമെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമതി ജീല്ല സെക്രട്ടറി കെ ഐ നജാഹ് ആവശ്യപെട്ടു.
വ്യാപാരി വ്യവസായി എകോപന സമിതി നേതാക്കളായ കെ .കൃഷ്ണകുമാർ, സാബുകണ്ടത്തിൽ, മാനോജ്, അരവിന്ദാക്ഷൻ, കാശി വിശ്വനാഥൻ, സുബൈർ, രാജേഷ് ബാലൻ, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.
Leave A Comment