ജനകീയ പ്രതിഷേധ ധര്‍ണ്ണ നടത്തി
നടവരമ്പ്: അണ്ടാണിക്കുളം മുതല്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെയുള്ള റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ധര്‍ണ്ണ നടത്തി. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് ജങ്ങ്ഷന്‍ മുതല്‍ വെള്ളാങ്ങല്ലൂര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് തോട് കുഴിച്ചിട്ട് ആഴ്ചകള്‍ ആയി. ഇത് മൂലം വ്യാപാരികളും പൊതു ജനങ്ങളും ദുരിതത്തിലായെന്നും അസോസിയേഷന്‍ ആരോപിച്ചു.കടകള്‍ അടച്ചിടെണ്ട അവസ്ഥയാണ്. ഈ റോഡിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കും കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് മാത്രമല്ല ഓട്ടോ തൊഴിലാളികള്‍ക്കും സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യം ആണ്. സാമൂഹികമായ ഒട്ടേറെ പ്രതി സന്ധികള്‍ സൃഷ്ടിക്കുന്ന റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടാണ് ജാന്കീയ പ്രക്ഷോഭം സംഘടിപ്പിച്ചത്. വെള്ളാങ്ങല്ലൂര്‍ ജങ്ഷനില്‍ നടത്തിയ ധര്‍ണ്ണയില്‍ ജനപ്രതിനിധികള്‍, ബസ് ഓട്ടോ ടാക്സി തൊഴിലാളികള്‍,എന്നിവര്‍ പങ്കെടുത്തു
Leave A Comment