മാളയിൽ മധ്യവയസ്കൻ കടത്തിണ്ണയിൽ മരിച്ചനിലയിൽ
മാള: മധ്യവയസ്കനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. മാള വടമ ആലിങ്കപറന്പിൽ രാജു(55)വാണ് മരിച്ചത്.
മാളയിലെ മെയിൻ റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ കടത്തിണ്ണയിൽ ഇന്നലെ പകലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറങ്ങുകയാണെന്ന് കരുതി ആദ്യം ആരും സമീപിച്ചിരുന്നില്ല. ദീർഘനേരമായിട്ടും ഉണരാത്തതിനെ തുടർന്ന് നാട്ടുകാർ വിളിച്ചുണർത്താൻ ശ്രമിക്കുന്പോഴാണ് മരിച്ചു കിടക്കുന്നതായറിയുന്നത്. കുഴഞ്ഞുവീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം വീട്ടിൽ നിന്ന് കാണാതായതായി വീട്ടുകാർ പറഞ്ഞു. മാള പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മാള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave A Comment