പ്രാദേശികം

അഡ്വ. വി എസ് ദിനൽ; കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാനായി സി.പി.ഐ അംഗം അഡ്വ.വി.എസ് ദിനൽ തെരഞ്ഞെടുക്കപ്പെട്ടു.
നഗരസഭയിലെ കക്കമാടൻതുരുത്തിലെ കൗൺസിലറായ ദിനൽ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയാണ്.

ബി.ജെ.പിയിലെ ടി.എസ് സജീവനെ 21 നെതിരെ 22 വോട്ടുകൾക്കാണ് ദിനൽ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് അംഗം വി.എം ജോണി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ഇന്ന് രാവിലെ നടന്ന നഗരസഭാ യോഗത്തിൽ
വൈസ് ചെയർമാൻ സ്ഥാനത്തേക്ക്അഡ്വ.വി.എസ് ദിനലിൻ്റെ പേര് മുൻ ചെയർമാൻ കെ.ആർ ജൈത്രൻ നിർദ്ദേശിച്ചു.
രവീന്ദ്രൻ നടുമുറി പിന്താങ്ങി.ടി.എസ് സജീവൻ്റെ പേര് കെ.എസ് ശിവറാം നിർദ്ദേശിച്ചു. രശ്മി ബാബു പിന്താങ്ങി.

ഡെപ്യൂട്ടി കളക്ടർ വിഭൂഷണൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.

Leave A Comment