കൊടുങ്ങല്ലൂർ കോട്ട കോവിലകത്ത് തീപിടിത്തം
കൊടുങ്ങല്ലൂർ: വലിയ തമ്പുരാന്റെ ആസ്ഥാന മന്ദിരത്തിൽ തീപിടിത്തം. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് കൊടുങ്ങല്ലൂർ കിഴക്കേനടയിലെ കോട്ട കോവിലകത്ത് തീപിടിത്തമുണ്ടായത്. പുരാതനമായ രണ്ടുനില കെട്ടിടത്തിന്റെ മച്ചിൻപുറത്ത് താളിയോല ഗ്രന്ഥങ്ങളും വാട്ടർ ടാങ്കിന്റെ മേല്ക്കൂരയുമാണ് അഗ്നിക്കിരയായത്.
കോവിലകത്തെ താമസക്കാരായ തിരുവഞ്ചിക്കുളം വാരിയം ക്ഷേത്രത്തിലെ പൂജാരിയും അമ്മയുമാണ് ഇവിടെ താമസം. തീപടരുന്നതു കണ്ട് ഇവർ വിവരമറിയിച്ചതിനെ ത്തുടർന്ന് കെടുങ്ങല്ലൂർ ഫയർഫോഴ്സ് തീയണച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്താനായിട്ടില്ല. കൊടുങ്ങല്ലൂരിൽ കാലപ്പഴക്കത്താൽ മണ്ണടിഞ്ഞുപോയ ചരിത്ര സ്മാരകങ്ങളിൽ അവശേഷിക്കുന്നതാണ് കോട്ട കോവിലകം.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഭരണി മഹോത്സവത്തിന് നേതൃത്വം വഹിക്കാൻ വലിയ തന്പുരാൻ എത്തുന്നത് കോട്ട കോവിലകത്തുനിന്നാണ്.
Leave A Comment