ചാലക്കുടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് എബി ജോർജ്ജ് ചെയർമാനാകും
ചാലക്കുടി: നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് നടക്കും. നഗരസഭ ഭരിക്കുന്ന കോണ് ഗ്രസിലെ ധാരണയനുസരിച്ച് ചെയർമാനായിരുന്ന വി.ഒ. പൈലപ്പൻ രാജിവച്ചതിനെ തുടർന്നാണു പുതിയ ചെയർമാൻ തെരഞ്ഞടുപ്പു വേണ്ടിവന്നത്. ധാരണയനുസരിച്ച് എബി ജോർജ് ചെയർമാനാകും. അടുത്ത രണ്ടര വർഷമാണ് എബി ജോർജിന് ചെയർമാൻ സ്ഥാനം. തുടർന്നു ള്ള ഒരു വർഷം കോണ്ഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ ചെയർമാനാകും.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമായിരുന്ന എബി ജോർജ് പിന്നീട് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി. ചെയർമാൻ സ്ഥാനം ലഭിക്കുന്നതിനാൽ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പകരം മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ ബ്ലോക്ക് പ്രസിഡന്റായി സ്ഥാനമേറ്റു.
Leave A Comment