ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കൊടകര: ദേശീയപാത കൊടകര കൊളത്തൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .മേലൂർ മാനാടൻ വീട്ടിൽ 84 വയസ്സുള്ള ഔസേപ്പ് ആണ് മരിച്ചത്. കൊളത്തൂർ തൂപ്പൻകാവ് പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം .ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment