പ്രാദേശികം

കേരള വിഷൻ ബ്രോഡ് ബാൻഡ് സപ്പോർട്ടിങ് സെന്റർ കൊടുങ്ങല്ലൂരിലും

കൊടുങ്ങല്ലൂർ : കേരള വിഷൻ ബ്രോഡ് ബാൻഡ് സപ്പോർട്ടിങ് സെന്റർ കൊടുങ്ങല്ലൂരിൽ പ്രവർത്തനമാരംഭിച്ചു. കാവിൽ കടവ് മുനിസിപ്പൽ കോംപ്ലക്സിൽ ആരംഭിച്ച സപ്പോർട്ടിങ് ഓഫീസ് ഉദ്ഘാടനം ചാലക്കുടി എം പി ബെന്നിബെഹനാൻ നിർവഹിച്ചു. സപ്പോർട്ട് സെന്റർ ഉദ്ഘാടനം കൊടുങ്ങല്ലൂർ എം എൽ എ  അഡ്വ വി ആർ സുനിൽ കുമാർ നിർവഹിച്ചു. സ്റ്റുഡിയോ ഉദ്ഘാടനം കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ നിർവഹിച്ചു. സ്റ്റോർ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ നിർവഹിച്ചു.

 ക്രാങ്കന്നൂർ കേബിൾ വിഷൻ എം ഡി എം ബി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി സി എൽ എം ഡി പി പി സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗര സഭ ചെയർപേഴ്സൺ എം യൂ ഷിനിജ, വൈസ് ചെയർമാൻ കെ ആർ  ജൈത്രൻ, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ വാർഡ് കൗൺസിലർ രേഖ സൽപ്രകാശ്, സി ഓ എ ജില്ല സെക്രട്ടറി പി ആന്റണി തൃശ്ശൂർ കേരള വിഷൻ എം ഡി ജയപ്രകാശ്, തൃശ്ശൂർ കേരള വിഷൻ ചെയർമാൻ നാസർ തുടങ്ങിയവർ സംസാരിച്ചു.ക്രാങ്കന്നൂർകേബിൾ വിഷൻ ഫിനാൻഷ്യൽ ഡയറക്ടർ കെ വി വിനോദ്, ക്രാങ്കന്നൂർകേബിൾ വിഷൻ ചെയർമാൻ അബ്‌ദുൾ സലാം എന്നിവർ സംസാരിച്ചു.

Leave A Comment