പൊയ്യയിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു
പൊയ്യ: മത്സ്യത്തൊഴിലാളിയായ യുവാവ് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊയ്യ സ്വദേശി ചെന്തുരുത്തിക്കാരൻ ബാലൻ മകൻ ലൈജു(39) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെ പൊയ്യയിലെ സ്വന്തം ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ ആണ് സംഭവം .
അപസ്മാരം വന്ന് വെള്ളത്തിൽ വീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ലൈജുവിന് മുമ്പ് അപസ്മാരം ഉള്ളതായി കുടുംബം പറയുന്നു.
Leave A Comment