പ്രാദേശികം

ആശ്വാസമായി വേനൽമഴ; മാളയിൽ നാശനഷ്ടങ്ങളും

മാള:  പൊള്ളുന്ന ചൂടിന് ആശ്വാസമായി ഇന്നലെ  രാത്രിയിൽ വേനൽമഴയെത്തി. ഇടിയോട് കൂടിയുള്ള മഴയാണ് അനുഭവപ്പെട്ടത്. മഴയിൽ നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മാള കോട്ടവാതിൽ  കൂനം പറമ്പ് ദേശത്ത് മൊതയിൽ ലീലയുടെ വീടിന് മുകളിൽ കാറ്റിലും മഴയിലും തെങ്ങു കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ആളപായമില്ല.

അന്നമനടയിൽ കനഞ്ഞ മഴയിൽ വിട് ഭാഗികമായി തകർന്നു വീണു. വെണ്ണൂർ തോട്ടേക്കാട്ടിൽ വാസുവിൻ്റെ വീടിൻ്റെ മുൻഭാഗമാണ് തകർന്ന് വീണത്. അപകടത്തിൽ വീട്ട് മുറ്റത്ത് ഇട്ടിരുന്ന വാഹനങ്ങൾക്ക് കേട് പാടുകൾ പറ്റിയിട്ടുണ്ട്.

കൊമ്പത്ത് കടവിൽ പട്ടികജാതി കമ്മ്യൂണിറ്റി ഹാളിൻ്റെ മതിൽ മരം വീണ് ഇടിഞ്ഞു തകർന്നു.


Leave A Comment