'ആരും കാണണ്ട';ജി 20 നടക്കാനിരിക്കെ ഡല്‍ഹിയിലെ ചേരികള്‍ മറച്ച് അധികൃതര്‍
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യതലസ്ഥാനത്തെ ചേരികള്‍ മറച്ച് അധികൃതര്‍. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള മേഖലകളിലെ ചേരികളാണ് ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് മറച്ചത്.നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരിയാണ് മറച്ചിരിക്കുന്നത്. ചേരിയിലുള്ളവര്‍ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീന്‍ നെറ്റിന് മുകളില്‍ ജി 20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഇത്തരത്തില്‍ മറച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്‍പത് , പത്ത് തീയതികളിലാണ് ജി 20 സമ്മേളനം നടക്കുക. എന്നാല്‍ ഇതിന് രണ്ട് ദിവസം മുമ്പ് തന്നെ നേതാക്കള്‍ എത്തി തുടങ്ങും. ഈ സാഹചര്യത്തിലാണ് ചേരികളെല്ലാം നേരത്തേ മറച്ചത്.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment