ദേശീയം

ബീ​ഫ് പാ​കം ചെ​യ്തു; യു​പി​യി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി​യി​ൽ വീ​ട്ടി​ൽ ബീ​ഫ് പാ​കം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്ന് സ്ത്രീ​ക​ളെ പോ​ലീ​സ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാം​സം ക​ണ്ടെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മൂ​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൗ​ശാം​ബി​യി​ലെ ഒ​രു വീ​ട്ടി​ൽ കു​ടും​ബം ബീ​ഫ് കൊ​ണ്ടു​വ​ന്ന് പാ​കം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്.

പോ​ലീ​സ് റെ​യ്ഡി​ന് എ​ത്തി​യ​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പു​രു​ഷ​ന്മാ​ർ ഗ്രാ​മ​ത്തി​ലെ ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ സ്ത്രീ​ക​ളും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​നി​താ പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്ന് ഒ​രു കി​ലോ വേ​വി​ക്കാ​ത്ത മാം​സ​വും, ഒ​രു പാ​ത്ര​ത്തി​ൽ ഒ​രു കി​ലോ വേ​വി​ച്ച മാം​സ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മാം​സ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫൊ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Leave A Comment