ദേശീയം

കുടിശിക എസ്എംഎസ് വഴി; കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.

പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹന്‍ പോര്‍ട്ടലില്‍ 'നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്' എന്നു രേഖപ്പെടുത്താനാണ് പ്രധാന നിര്‍ദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഉടമയുടെ ഡ്രൈവിങ് ലൈസന്‍ സ് പുതുക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കില്ല. പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ സേവ നങ്ങള്‍ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയില്‍/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനക ട്രാഫിക് പിഴകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കരടി നിര്‍ദേശിക്കുന്നു.

Leave A Comment