ദേശീയം

എസ്ഐആർ: തമിഴ്നാട്ടിൽ ഒരുകോടിയോളം വോട്ടർമാർ പുറത്ത്

ചെ​​​ന്നൈ: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ക​​​ര​​​ടു​​പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​രു കോ​​​ടി​​​യോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​ർ പു​​​റ​​​ത്ത്.

ചെ​​​ന്നൈ​​​യി​​​ൽ​​​മാ​​​ത്രം 14.15 ല​​​ക്ഷം പേ​​രാ​​ണ് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ത്. നി​​​ല​​​വി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു മൊ​​ത്തം 97 ല​​​ക്ഷ​​​ത്തോ​​ളം ആ​​ളു​​ക​​ൾ പു​​റ​​ത്താ​​വു​​ക​​യാ​​യി​​രു​​ന്നു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 6,41,14, 587ൽ​​​നി​​​ന്ന് 5,43,76,755 ആ​​​യി കു​​​റ​​​ഞ്ഞു.

മ​​​ര​​​ിച്ച 26,94,672 പേ​​രെ​​യാ​​ണ് ഒ​​ഴി​​വാ​​ക്കി​​യെ​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​ർ​​​ച്ച​​​ന പ​​​ട്നാ​​​യി​​​ക് അ​​​റി​​​യി​​​ച്ചു. 66,44,881 വോ​​​ട്ട​​​ർ​​​മാ​​​ർ താ​​​മ​​​സം മാ​​​റി​​​യ​​​വ​​​രാ​​​ണ്. ര​​​ണ്ടു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പേ​​​ര് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 3,39,278 പേ​​​രെ മാ​​​റ്റി​​​യ​​​തെ​​ന്നും അ​​ർ​​ച്ച​​ന പ​​ട്നാ​​യി​​ക് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു.

Leave A Comment