ദേശീയം

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.

ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് ന​ട​പ​ടി. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, മാ​ണി​ക്കം ടാ​ഗോ​ർ, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ.

സ​സ്‌​പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട്ട് എം​പി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വാ​യ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മു​ൻ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ലോ​ക്‌​സ​ഭ ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യ​ത്. 

Leave A Comment