ദേശീയം

'പോ​റ്റി​യെ കേ​റ്റി​യേ, സ്വ​ര്‍​ണം ചെ​മ്പാ​യി മാ​റ്റി​യേ'; പാ​ർ​ല​മെ​ന്‍റി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വൈ​റ​ലാ​യ പാ​ര​ഡി ഗാ​നം പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ ആ​ല​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പോ​റ്റി​യെ കേ​റ്റി​യേ... സ്വ​ര്‍​ണം ചെ​മ്പാ​യി മാ​റ്റി​യേ... എ​ന്ന പാ​ട്ടു പാ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. അ​മ്പ​ല​ക്ക​ള്ള​ന്മാ​ര്‍ ക​ട​ക്കു പു​റ​ത്ത്, ശ​ബ​രി​മ​ല ക​ള്ള​ന്മാ​ര്‍ ക​ട​ക്കു പു​റ​ത്ത് തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും എം​പി​മാ​ര്‍ ഉ​യ​ര്‍​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ല​വി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം പോ​രെ​ന്നാ​ണ് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ‌‌

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ൽ, ആ​ന്‍റോ ആ​ന്‍റ​ണി, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

Leave A Comment