ദേശീയഗാനത്തിനു പകരം ദേശീയഗീത പ്രാധാന്യം; ഉത്തരവ് പിൻവലിക്കണം: സിപിഎം
ന്യൂഡൽഹി: ദേശീയഗാനത്തിനു പകരം ദേശീയഗീതത്തിനു പ്രാധാന്യം നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതു ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും സിപിഎം.
ഭരണഘടനയുടെ ആർട്ടിക്കിൾ 51എ (എ) ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ ബിജെപി സർക്കാർ ഗൂഢലക്ഷ്യങ്ങളോടെയുള്ള പുതിയ ഉത്തരവിലൂടെ ദേശീയഗീതത്തെയും ദേശീയഗാനത്തെയുംകുറിച്ച് അനാവശ്യമായ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിച്ച് ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Leave A Comment