അറിയിപ്പുകൾ

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി : വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത,  സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് 2022 വര്‍ഷത്തെ പുരസ്‌ക്കാരം നല്‍കുന്നത്. 

 ഓരോ പുരസ്‌ക്കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍ അവാര്‍ഡിനായി അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ അതാത് ജില്ലാ വനിതാ ശിശു വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി.കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. 

 വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മേല്‍ സൂചിപ്പിച്ച മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തിക്കുന്ന വനിതകളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും അതാത് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25.

 അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ചുവടെ പരാമര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. അപേക്ഷക ജീവിച്ചിരിക്കുന്ന ആളാകണം, കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം, വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484- 2952949.

Leave A Comment