ഒറ്റപ്പാലം സ്വദേശിയെ എറണാകുളം തോപ്പുംപടി ഭാഗത്തുനിന്നും കാണാതായതായി പരാതി
എറണാകുളം: ഒറ്റപ്പാലം സ്വദേശിയെ എറണാകുളം തോപ്പുംപടിയിൽ നിന്ന് കാണാതായി. ഒറ്റപ്പാലം കോതകുറിശ്ശി തോട്ടിങ്കൽ വീട്ടിൽ മുഹമ്മദാലി (47) എന്നയാളെയാണ് കാണാതായത്.
07/06/2024 തീയതി മുതൽ തോപ്പുംപടി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചുള്ളിക്കൽ ഭാഗത്തുനിന്നു മാണ് ഇയാളെ കാണാതായിട്ടുള്ളത്.
സംഭവത്തിൽ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
അടയാള വിവരം: 162 CM ഉയരം, ഇരുനിറം, തടിച്ച ശരീരം, നീണ്ട താടിരോമം, നെറ്റിയിൽ നിസ്കാര തഴമ്പ്, വലത് കാൽ തള്ളവിരൽ ഭാഗത്ത് മുറിവുണങ്ങിയ പാട്, വലത് കൈ മുട്ടിന് മുകളിൽ ചെറിയ പൊള്ളൽ പാട്.
കാണാതാകുമ്പോൾ ഇരുണ്ട നിറത്തിലുള്ള പാൻസും കറുപ്പു വരകളോടുകൂടിയ വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്.
ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ തോപ്പുംപടി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
തോപ്പുംപടി പോലീസ് സ്‌റ്റേഷൻ, കൊച്ചി സിറ്റി: 0 4 8 4 2 2 2 4 0 3 3
ഇൻസ്പെക്ടർ എസ്.എച്ച്.ഒ.: 9 4 9 7 9 4 7 1 8 6
സബ് ഇൻസ്പെക്ടർ: 9 4 9 7 9 8 0 4 2 3, 9 4 9 7 9 7 5 4 0 1
Leave A Comment