ചാലക്കുടി ഗവ. ഐ.ടി.ഐയിൽ പ്രവേശനം ആരംഭിച്ചു
ചാലക്കുടി: 2026-27 അധ്യയന വർഷത്തേക്കുള്ള ചാലക്കുടി ഗവൺമെന്റ് ഐ.ടി.ഐയിലെ പ്രവേശന നടപടികൾ ആരംഭിച്ചു. 20 ട്രേഡുകളിലായി ആകെ 832 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എസ്.എസ്.എൽ.സി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചിട്ടില്ലാത്തവർക്കും അപേക്ഷിക്കാവുന്ന ട്രേഡുകൾ ലഭ്യമാണ്. എൻ.സി.വി.ടി സർട്ടിഫിക്കറ്റോടുകൂടിയ തൊഴിൽ അധിഷ്ഠിത പരിശീലനം സർക്കാർ സ്ഥാപനത്തിൽ കുറഞ്ഞ ഫീസിൽ ലഭ്യമാക്കുന്നതോടൊപ്പം, പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ അപേക്ഷകൾ itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 94953 31239, 86062 97302 എന്നീ മൊബൈൽ നമ്പറുകളിലോ 0480 2701491 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Leave A Comment