രാഷ്ട്രീയം

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സി​പി​എം; ടി.​കെ. ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: പാ​ർ​ട്ടി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. ഗോ​വി​ന്ദ​നെ സി​പി​എം പു​റ​ത്താ​ക്കി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.കെ. രാ​ഗേ​ഷാ​ണ് ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ർ​ട്ടി​ക്കെ​തി​രെ പ​ച്ച നു​ണ​യാ​ണ് ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് പാ​ർ​ല​മെ​ന്‍റ​റി അ​വ​സ​ര​വാ​ദ​മാ​ണെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. ഗോ​വി​ന്ദ​ൻ എ​ക്സ് ക​മ്മ്യൂ​ണി​സ്റ്റ് ആ​ണെ​ന്നും രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ടി.​കെ. ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ക​ണ്ണൂ​ർ ജി​ല്ലാ ഘ​ട​ക​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ ക​ടു​ത്ത ഭി​ന്ന​ത പ​ര​സ്യ​മാ​ക്കി ടി.​കെ. ഗോ​വി​ന്ദ​ൻ പു​റ​ത്തു​പോ​യ​ത്.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ അ​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ കൂ​ട്ടു​നി​ൽ​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും സി​പി​എ​മ്മി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ്ര​വ​ണ​ത​ക​ളാ​ണെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ നാ​ലാം ത​വ​ണ ഭാ​ര്യ​യെ​ത്ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ് അ​ണി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Comment