യുഡിഎഫ് ഏകോപനസമിതി യോഗം കൊച്ചിയില്‍; സുധാകരനും ചെന്നിത്തലയും പങ്കെടുക്കില്ല
കൊച്ചി: യുഡിഎഫ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പങ്കെടുക്കില്ല.ഇ.പി.ജയരാജനെതിരായ വിവാദത്തില്‍ സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. പ്രശ്നത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടണമെന്ന് ആലോചിക്കും.
ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തിയുണ്ട്. ഇക്കാര്യം ലീഗ് യോഗത്തിൽ ഉന്നയിച്ചേക്കും. വിഷയത്തേക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് അറിയിച്ചു.
എ.കെ..ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് നടക്കുന്ന യോഗത്തിനെത്തില്ല. വ്യക്തിപരമായ കാരണത്താലാണ് പങ്കെടുക്കാത്തതെന്ന് ചെന്നിത്തല അറിയിച്ചു.
Leave A Comment