രാഷ്ട്രീയം

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, പാർട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടത്; ശശി തരൂർ

ഇരിങ്ങാലക്കുട: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ പറ്റി നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ ചർച്ചകൾ ഇനിയും നടക്കുമെന്നും കോൺ​ഗ്രസ് പാർട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. എം പി മാരിൽ പലരും നിയമസഭയിലേക്ക്‌ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തനിക്ക് ഇപ്പോൾ മാത്രമല്ല, നേരെത്തെയും കേരളത്തിൽ സ്വീകാര്യതയുണ്ടെന്നും ശശി തരൂർ വിശദീകരിച്ചു. ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ രം​ഗത്തെത്തിയിരുന്നു.

 നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതിന് പിന്നാലെയാണ് തരൂർ പ്രതികരണവുമായെത്തിയത്.

Leave A Comment