യു ഡി എഫ് വിട്ട് എൽഡിഎഫിൽ ചേർന്നു;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യ
പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇവര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു.പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
ജിജി അയോഗ്യയാക്കപ്പെട്ടതോടെ കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറുവീതം അംഗങ്ങളായി മാറി. നിലവിൽ പഞ്ചായത്ത് പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സാഹചര്യമാണിവിടെ.
Leave A Comment