രാഷ്ട്രീയം

കോ​ൺ​ഗ്ര​സിന് നന്ദി; പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ആം​ ആദ്മി ‌പാ​ർ​ട്ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച് ആം​ആ​ദ്മി ‌പാ​ർ​ട്ടി. തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​എ​പി അ​റി​യി​ച്ചു.

രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി (പി​എ​സി) യോ​ഗ​ത്തി​നു ശേ​ഷം എ​എ​പി എം​പി രാ​ഘ​വ് ഛദ്ദ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ണ്ടാം പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു ആം​ആ​ദ്മി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി (പി​എ​സി) യോ​ഗം ചേ​ർ​ന്ന​ത്.

ഓ​ർ​ഡി​ന​ൻ​സ് വി​ഷ​യ​ത്തി​ൽ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​സ​ഖ്യം ഉ​പേ ക്ഷി​ക്കു​മെ​ന്ന് നേ​ര​ത്തെ എ​എ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ തേ​ടി ഭ​ര​ണ​ക​ക്ഷി​യാ​യ ആം​ആ​ദ്മി പാ​ർ​ട്ടി നാ​ളു​ക​ളാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ പാ​റ്റ്ന​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ ആം​ആ​ദ്മി ‌പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഈ ​ആ വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

Leave A Comment