'ശ്... പുതുപ്പള്ളി!, ഒഴിഞ്ഞുമാറി ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയില്‍ സ്ഥിരാംഗം ആക്കാത്തതിലെ അതൃപ്തി പറയാതെ പറഞ്ഞ് രമേശ് ചെന്നിത്തല. തന്റെ ഇപ്പോഴത്തെ മുഖ്യ അജണ്ട പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം സമ്മാനിക്കുക എന്നതാണു ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പില്‍ ഇല്ല. മറ്റ് കാര്യങ്ങള്‍ ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
വിഷയത്തില്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. "എല്ലാം പുതുപ്പള്ളിയില്‍ പറയുമൊ'എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേരളത്തില്‍നിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍. എ.കെ.ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി.
Leave A Comment