കേരളത്തിൽ പട്ടിണി ഓണം: വിമർശനവുമായി കെ. സുധാകരൻ
തിരുവനന്തപുരം: കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി.ജനങ്ങൾ പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും കിറ്റ് നല്കി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയിൽനിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്നും സുധാകരൻ പറഞ്ഞു.
ഓണം പോലുള്ള പാരന്പര്യങ്ങളെ വെറും മിത്തായി കാണുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നു സുധാകരൻ പറഞ്ഞു.
Leave A Comment