ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന അവസാന യാത്രയയപ്പ് നാളെ: അച്ചു ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന അവസാന യാത്രയയപ്പ് നാളെയാകുമെന്ന് അച്ചു ഉമ്മന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും അച്ചു പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തെയും ഭൂരിപക്ഷത്തെ മറികടക്കുന്ന ഭൂരിപക്ഷമാകും അത്. ഉമ്മന്‍ ചാണ്ടിയുടെ കരസ്പര്ശമേല്ക്കാത്ത ഒരു വീട് പോലും പുതുപ്പള്ളിയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
കോണ്‍ഗ്രസിന് ഇത്രയും അനുകൂല സാഹചര്യമുള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചു പറഞ്ഞു.
Leave A Comment