പിഎം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തില്ല; വിമർശനവുമായി സുരേന്ദ്രൻ
കൊച്ചി: പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്ന മന്ത്രി പി രാജീവിനും എറണാകുളം ജില്ലാ കളക്ടർക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി പി രാജീവടക്കമുള്ളവർ പരിപാടി ബഹിഷ്കരിച്ചതിലൂടെ തെറ്റായ സന്ദേശമാണ് പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്ന പതിനെട്ട് തൊഴിൽ വിഭാഗക്കാരും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. എന്നിട്ടും കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ മന്ത്രിമാരോ എം എൽ എ മാരോ ജില്ലാകളക്ടറോ പങ്കെടുത്തില്ലെന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി എന്തുകൊണ്ടാണ് മന്ത്രി രാജീവും എം എൽ എയും കൂടാതെ ജില്ലാ കളക്ടർ പോലും ബഹിഷ്കരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment