രാഷ്ട്രീയം

'സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച് വന്നാലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന്; ടി എൻ പ്രതാപൻ എംപി

ദുബൈ: സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച് വന്നാല്‍ പോലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. തൃശൂര്‍, തൃശൂരുകാരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. ദുബൈയില്‍, നാട്ടിക കെഎംസിസി സംഘടിപ്പിച്ച 'ടി എന്നിനൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതാപൻ. തൃശൂരിൽ ഇത്തവണ ജയിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയിൽ ‘ഗരുഢൻ’ സിനിമയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം. ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥന. പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment