12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി; കെ മുരളീധരൻ
കോഴിക്കോട്: 12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോളജ് തിരഞ്ഞെടുപ്പിൽ പോലും വിദ്യാർഥികൾ മാറ്റി ചിന്തിക്കുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രസംഗം കേട്ടാൽ ജനങ്ങളുടെ വയറു നിറയുമോ എന്നും അദ്ദേഹം ചോദിച്ചു.
ലീഗിനെതിരെ നടത്തിയ പട്ടി പരാമർശത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് മുരളീധരൻ പറഞ്ഞു.
Leave A Comment