രാഷ്ട്രീയം

നവകേരള സദസ്സ്: കോൺഗ്രസ്‌ നേതാക്കൾ കരുതൽ തടങ്കലിൽ

മാള: നവകേരള സദസിന് മുന്നോടിയായി കോൺഗ്രസ്‌ നേതാക്കൾ കരുതൽ തടങ്കലിൽ. കോൺഗ്രസ്‌ കൊടുങ്ങല്ലൂർ  ബ്ലോക്ക് പ്രസിഡന്റ്‌ അടക്കം ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൈപ്പമംഗലത്തും കോൺഗ്രസ്‌ നേതാക്കൾ കരുതൽ തടങ്കലിലാണ്. മതിലകം പാർട്ടി ഓഫീസ് രാജീവ് ഭവനിൽ നിന്ന് ഏതാനും നേതാക്കളെ അറസ്റ്റ് ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി സി എസ് രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡണ്ട് സുനിൽ പി മേനോൻ , മണ്ഡലം പ്രസിഡണ്ട് ടി എസ് ശശി , കോൺഗ്രസ്സ് നേതാക്കളായ ഒ എ ജെൻട്രിൻ, ഇ എസ് നിയാസ് , ഇ കെ ബൈജു, നസീർ പുഴങ്കരയില്ലത്ത്, മജീദ് സി കെ , ഷക്കീർ കെ വൈ, സുധീർ കാട്ടുപറമ്പിൽ, ഷാബു, അഷറഫ് തൈവളപ്പിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ രജനീഷ് പാലപ്പറമ്പിൽ , ലിജേഷ് പള്ളാ യിൽ എന്നിവരാണ് കരുതൽ തടങ്കലിലായത്.

Leave A Comment