'മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശൂർ സിപിഎം കുരുതി കൊടുക്കും'; സിപിഎമ്മിനെതിരെ കെ മുരളീധരൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. 
വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment