മുഖ്യമന്ത്രിയെ പ്രതി ക്കൂട്ടിൽ നിർത്താനാണ് ശ്രമം: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയുടെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ. വസ്തുതകളല്ല റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിനും ഇടത് സർക്കാരിനുമെതിരെയുള്ള രാഷ്ട്രീയമായ നീക്കമാണിത്. തെരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങളും പുറത്തുവരുമെന്നും ഗോവിന്ദൻ വിമർശിച്ചു.
കോൺഗ്രസ് നേതാക്കൾ സിഎംആർഎലിൽ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. ഇത് ആദായനികുതി തർക്ക പരിഹാര ബോർഡ് അംഗീകരിച്ചത് എങ്ങനെയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരേ അന്വേഷണം വേണ്ടേയെന്നും ഗോവിന്ദൻ ചോദിച്ചു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment