രാഷ്ട്രീയം

'രാജ്യത്തേക്ക് ആര് വരണം പോകണം എന്നത് പിണറായി നോക്കണ്ട': സുരേഷ് ഗോപി

തൃശൂർ: പൗരത്വ നിയമഭേദ​ഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ ബി ജെ പി സ്ഥാനാർത്ഥി സുരേഷ്​ ​ഗോപി.

പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിൽ ​ഗുരുവായൂർ മണ്ഡലത്തിലെ റോഡ്ഷോക്കിടെ ആയിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. പട്ടിണി നിവാരണത്തിന് പൗരത്വ പട്ടിക വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

Leave A Comment