ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട പരാതി നൽകി കെ സി വേണുഗോപാൽ
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട പരാതി നൽകി യു ഡി എഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ.
ചാനൽ പരിപാടിക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നല്‍കിയത്.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള ശോഭ സുരേന്ദ്രൻ്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ പറയുന്നു.
Leave A Comment